സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെയും ട്രഷററായി എം സായ്ബാബുവിനെയും തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
തപൻ സെൻ, കെ ഹേമലത, ടി പി രാമകൃഷ്ണൻ, ജെ മേഴ്സിക്കുട്ടിയമ്മ, പി നന്ദകുമാർ, കെ ചന്ദ്രൻപിള്ള, ജി ബേബിറാണി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. കെ എൻ ഗോപിനാഥ്, ദീപ കെ രാജൻ, ജി സുകുമാരൻ, ഡി ഡി രാമാനന്ദൻ, എ ആർ സിന്ധു, എസ് കണ്ണൻ, ഉഷ റാണി, സുരേഖ, മീനാക്ഷി സുന്ദരം തുടങ്ങിയവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.

