ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം 2023 ‑24 ലെ വാർഷിക പൊതുയോഗം ചെങ്ങന്നൂരിലുള്ള ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. പ്രവർത്തന റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനും മലയാള ഭാഷയ്ക്ക് പരമാവധി പ്രോത്സാഹനവും അംഗീകാരവും ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി ഭാഷാപഠനകേന്ദ്രം പത്ത് വർഷം പിന്നിടുകയാണ്.
സ്കൂൾ, കോളേജ് തലത്തിൽ വരുന്ന ഒരുവർഷം നടത്തുന്ന പദ്ധതികൾ യോഗം തീരുമാനിച്ചു. ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അധ്യക്ഷതവഹിച്ചു. കവി കെ.രാജഗോപാൽ, ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ കെ.ആർ.പ്രഭാകരൻ നായർ ബോധിനി, ബിന്ദു ആർ.തമ്പി, മായ.ആർ, ഡോ.എൽ.ശ്രീരഞ്ജിനി, എ.ആർ.അശോകൻ, ശുഭാചന്ദ്രൻ, അജിത് ആയിക്കാട്, അഡ്വ.അനൂപ് കുറ്റൂർ, ബി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാഷാപഠനകേന്ദ്രം ഭരണസമിതിയുടെ പുതിയ ഭാരവാഹികളായി ഡോ.ടി.എ. സുധാകരക്കുറുപ്പ് (പ്രസിഡൻ്റ്), എൻ.ജി.മുരളീധരക്കുറുപ്പ് (വൈ — പ്രസിഡൻ്റ്), ഗിരീഷ് ഇലഞ്ഞിമേൽ (സെക്രട്ടറി), മായാരാജ് കല്ലിശ്ശേരി (ജോ — സെക്രട്ടറി), മനു പാണ്ടനാട് (ഖജാൻജി), ജി.നിശീകാന്ത്, ഡി.സുഭദ്രക്കുട്ടിയമ്മ, രജനി ടി.നായർ, കല്ലാർ മദനൻ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരുൾപ്പെട്ട 35 അംഗ ജനറൽ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
English Summary:
Elanjimel KP Raman Nair Center for Language Studies; Prof TA Sudhakarakurup (President) Girish Elanjimel (Secretary)
You may also like this video: