Site icon Janayugom Online

ഇലന്തൂര്‍ നരബലി കേസ്: പരിശോധനയില്‍ എല്ല് കണ്ടെടുത്തു

ഇലന്തൂരിലെ നരബലി കേസില്‍ പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്ല് കണ്ടെടുത്തു. പൊലീസ് നായയെ അടക്കം എത്തിച്ചാണ് പരിശോധന നടക്കുന്നത്. അതേസമയം മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്.

എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്.

സംശയ ദൂരീകരണത്തിനാണ് വീട്ടുവളപ്പില്‍ പൊലീസ് കുഴിച്ചുനോക്കി പരിശോധന നടത്തുന്നത്. ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളിലാണ്. അതേസമയം പ്രതികള്‍ ഇലന്തൂരിലെത്തിയപ്പോള്‍ നാട്ടുകാരും യുവജനസംഘടനകളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

Eng­lish Sum­ma­ry: elanthoor Human Sac­ri­fice Case: Bone found dur­ing inspection
You may also like this video

Exit mobile version