Site iconSite icon Janayugom Online

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി നീട്ടി

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടി. മെയ് 27 വരെയാണ് ഷാരൂഖിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഷാരൂഖിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.എൻഐഎ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി കസ്റ്റഡി കാലാവധി നീട്ടി നൽകിയത്.

എന്നാൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദില്ലിയില്‍ പത്തിടങ്ങളിൽ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്‌ഫിയുടെ ഷഹീന്‍ ബാഗിലെ വീട്ടിലും, സമീപ പ്രദേശങ്ങളിലുമായിരുന്നു പരിശോധന. ഡിജിറ്റൽ ഉപകരണങ്ങൾ ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തീവ്ര മുസ്ലീം പ്രചാരകരെ ഷാരൂഖ് സെയ്ഫി പിന്തുടർന്നിരുന്നുവെന്ന് എൻഐഎ കണ്ടെത്തി.

eng­lish sum­ma­ry; Elathur train arson case: Accused Shah Rukh Saifi’s cus­tody extended

you may also like this video;

Exit mobile version