Site iconSite icon Janayugom Online

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; ഷാറൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിടും

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വിടും. പ്രതിയെ ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ഐഎക്ക് കൈമാറി.

കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളാണ് എന്‍എഎ അന്വേഷിക്കുന്നത്. ഈ മാസം എട്ടാം തീയതി വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിടുക.

കസ്റ്റഡിയിലെടുത്ത് പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒന്‍പത് മണിയോടെയാണ് കോഴിക്കോട് എലത്തൂരിന് സമീപം ആലപ്പുഴ ‑കണ്ണൂര്‍ എക്സ്പ്രസ് തീവണ്ടിക്കുള്ളില്‍ പ്രതി തീവെവെച്ചത്. ട്രെയിനില്‍ കയറിയ ഷാറൂഖ് സെയ്ഫി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പൊളളലേറ്റിരുന്നു. പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ യുവതിയും പിഞ്ചുകുഞ്ഞും അടക്കം മൂന്ന് പേരെ ട്രാക്കിന് സമീപം പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. 

Eng­lish Summary;Elathur train arson case; Shahrukh Saifi will be released in NIA custody
You may also like this video

Exit mobile version