Site iconSite icon Janayugom Online

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്; ഷഹീന്‍ ബാഗില്‍ എന്‍ഐഎ റെയ്ഡ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ റെയ്ഡ്. ഡല്‍ഹി ഷഹീന്‍ ബാഗിലെ ഒമ്പത് ഇടങ്ങളിലാണ് എന്‍ഐഎ പരിശോധന. പ്രതിയായ ഷാറൂഖ് സൈഫിയുടെ വീട്ടില്‍ ഉള്‍പ്പടെ പരിശോധനയ്ക്കായി എന്‍ഐഎ സംഘം എത്തി. അതേസമയം ഷാറൂഖ് സൈഫിയെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്.

പ്രതിയുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. വിപിഎന്‍ ഉപയോഗിച്ച് പ്രതി രഹസ്യ ആപ്ലിക്കേഷനുകള്‍ വഴി ആശയ വിനിമയം നടത്തിയിരുന്നതായാണ് എന്‍ഐഎ ആരോപിക്കുന്നത്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഏപ്രില്‍ രണ്ടിനാണ് കണ്ണൂരിലേക്കു പോയ ട്രെയിനില്‍ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സെയ്ഫിയെ പിടികൂടിയത്.

Eng­lish Summary;Elathur train depar­ture; NIA raid in Sha­heen Bagh
You may also like this video

Exit mobile version