Site iconSite icon Janayugom Online

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്: എൻഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് തൂങ്ങിമരിച്ചനിലയിൽ

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎക്ക് മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയിൽ. ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കി (45)നെയാണ് കൊച്ചിയിലെ ഹോട്ടലിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ വീണ്ടും എൻഐഎ ഓഫീസിൽ എത്താനിരിക്കെയാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡൽഹി ഷഹീൻ ബാഗ് അബ്ദുൽ ഫസൽ എൻക്ലേവ് ജിഷ്മ നഗർ സ്വദേശിയാണ് മുഹമ്മദ് ഷാഫിക്ക്. കടവന്ത്രയിലെ ഒരു ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ. രാവിലെ കുളിമുറിയിൽ കയറി ഒരുപാട് നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് മകൻ ഹോട്ടൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി മകൻ മുഹമ്മദ് മോനിസിനൊപ്പം ഈ മാസം 16 നാണ് മുഹമ്മദ് ഷാഫി ഹോട്ടലിൽ മുറിയെടുത്തത്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

eng­lish sum­ma­ry; Elathur train fire case: Father of youth inter­ro­gat­ed by NIA found hanged

you may also like this video;

Exit mobile version