Site iconSite icon Janayugom Online

എലത്തൂർ ട്രെയിൻ കേസ് എൻഐഎക്ക് കൈമാറി ഉത്തരവിറക്കി

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎക്ക് വിട്ടുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കേസ് ഡയറി, അനുബന്ധരേഖകൾ, തൊണ്ടി സാധനങ്ങൾ എന്നിവ ഉടനടി എൻഐഎക്ക് കൈമാറാനാണ് നിർദേശം. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തിൽതന്നെ എൻഐഎ ഉൾപ്പെടെയുളള കേന്ദ്ര ഏജൻസികൾ കേസുമായി ബന്ധപ്പെട്ട് വിവരശേഖരണം തുടങ്ങിയിരുന്നു.

ട്രെയിൻ തീവയ്പ് നടന്ന ദിവസമായ ഏപ്രിൽ രണ്ടിനു ശേഷം ഷാറൂഖ് സെയ്ഫി നടത്തിയ നീക്കങ്ങളാണ് എൻഐഎ പരിശോധിച്ചു വരുന്നത്. പ്രതിയുടെ കഴിഞ്ഞ 10 വർഷത്തെ ജീവിതം, പഠനം, തൊഴിൽ എന്നിവ സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്. നിലവിൽ ആദ്യം അന്വേഷണം നടത്തിയ പൊലീസിന് ഷാറൂഖ് നൽകിയ മൊഴി കളവാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനം. 

Eng­lish Summary;The Elathur train case was hand­ed over to the NIA and an order was issued

You may also like this video

Exit mobile version