Site iconSite icon Janayugom Online

വയോധികനെ ഉപേക്ഷിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

R binduR bindu

എറണാകുളം തൃപ്പൂണിത്തുറയിൽ കിടപ്പിലായ പിതാവിനെ മകൻ വാടകവീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദേശം നൽകി. സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ഷൺമുഖൻ എന്ന 70 വയസുകാരനാണ് വീടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട് പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടായത്. രോഗിയായ പിതാവിനെ തനിച്ചാക്കി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഷൺമുഖന്റെ മകൻ അജിത്ത് വാടകവീട് ഒഴിഞ്ഞുവെന്നായിരുന്നു വാർത്ത. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മകനെതിരെ നടപടികൾ സ്വീകരിക്കാൻ മെയിന്റനൻസ് ട്രിബ്യുണൽ പ്രിസൈഡിങ് ഓഫിസറായ ഫോർട്ട്‌ കൊച്ചി സബ് കളക്ടർക്ക് മന്ത്രി നിർദേശം നൽകി. 

അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫിസറോടുംആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതാണെന്നും വയോധികന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Elderly Aban­don­ment Inci­dent: Order for Inquiry
You may also like this video

Exit mobile version