Site iconSite icon Janayugom Online

സേലത്ത് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സേലത്ത് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന ആര്‍ ഭാസ്കരന്‍ (70) ഭാര്യ വിദ്യ (65) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.ഞായര്‍ രാത്രിയാണ് ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് ഇയാളെ അറസ്ററ് ചെയ്തത്. ബീഹാര്‍ സ്വദേശിയായ 32കാരന്‍ ദമ്പതികളുടെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. ഇയാളില്‍ നിന്ന് 10 പവന്‍ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. പ്രതി മദ്യപാനത്തിനടിമയായിരുന്നുവെന്നും ധാരാളം കടം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മോഷണത്തിനായാണ് പ്രതി ദമ്പതികളുടെ വീട്ടിലെത്തിയത്. ചുറ്റിക കൊണ്ട് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവുമായി കടന്നുകളയുകയായിരുന്നു. കുറച്ചു ദിവസം മുമ്പ് ഈറോഡിലും സമാനമായ രീതിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്നിരുന്നു

Exit mobile version