പീഡനപരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎ പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. കേസിലെ പ്രധാന സാക്ഷിക്കാണ് ഇന്നലെ പുലർച്ചെ 2.20 ഓടെ എൽദോസ് കുന്നപ്പിള്ളി സന്ദേശം അയച്ചത്.
പണത്തിന്റെ കൊതി തീരുമ്പോൾ സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നൽകുമെന്നും എൽദോസ് സന്ദേശത്തിൽ പറയുന്നു. ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും’ എന്നായിരുന്നു വാട്ട്സ് ആപ്പ് സന്ദേശം.
നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സമ്മർദ്ദം. പരാതിക്കാരിയെ കാണാനില്ലെന്ന് വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയതും ഇതേ സാക്ഷിയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.
എംഎൽഎ എവിടെയാണെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
English Summary: Eldhose Kunnapilli sent a mobile message to the witness
You may also like this video