ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അംഗങ്ങള്‍ യുപി സന്ദര്‍ശിച്ചത്. വിവിധ രാഷ്ട്രിയപാർട്ടികളുടെ പ്രതിനിധികളെ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തൽ നടത്തിയത്. കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തോടൊപ്പം റാലികള്‍ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ പലതിലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നുണ്ടെന്ന് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു. ഇവയ്ക്ക് നിയന്ത്രണം വേണമെന്ന് അവർ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
english summary; Election Commission of Uttar Pradesh does not postpone Assembly polls
you may also like this video;