Site icon Janayugom Online

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് തെ​രഞ്ഞെടുപ്പ് കമ്മിഷൻ

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി തെരഞ്ഞെടുപ്പ് ക​മ്മി​ഷ​ൻ. ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റ​ണ​മെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെയ്തിരുന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ യു​പി സ​ന്ദ​ര്‍​ശി​ച്ച​ത്. വി​വി​ധ രാ​ഷ്ട്രി​യ​പാ​ർ​ട്ടി​ക​ളുടെ പ്ര​തി​നി​ധി​ക​ളെ ക​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ​ത്. കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ടൊ​പ്പം റാ​ലി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ള്‍ പ​ല​തി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്നു​ണ്ടെ​ന്ന് പാ​ര്‍​ട്ടി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നും സു​ശീ​ല്‍ ച​ന്ദ്ര പ​റ​ഞ്ഞു. ഇ​വ​യ്ക്ക് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം വ്യക്തമാക്കി.

eng­lish sum­ma­ry; Elec­tion Com­mis­sion of Uttar Pradesh does not post­pone Assem­bly polls

you may also like this video;

Exit mobile version