Site iconSite icon Janayugom Online

വിദ്വേഷ വീഡിയോ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

rahulrahul

കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ആരോപിക്കുന്ന വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ വീഡിയോ നീക്കണമെന്ന് ബിജെപിയോകട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വീഡിയോക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞാണ് നടപടി. 

കോണ്‍ഗ്രസ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് ചിത്രീകരിക്കുന്നതാണ് വീഡിയോ. കര്‍ണ്ണാടക ബിജെപിയുടെ എക്‌സ് ഹാന്‍ഡിലിലെ വീഡിയോ അടിയന്തരമായി നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്കും സോഷ്യല്‍ മീഡിയ സെല്‍ മേധാവി അമിത് മാളവ്യക്കുമെതിരെ കര്‍ണാടക പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ ഇനിയും ബിജെപി മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ സമയം വേണമെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Elec­tion Com­mis­sion to remove hate video

You may also like this video

Exit mobile version