Site iconSite icon Janayugom Online

വിവാദ ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞാല്‍ നശിപ്പിച്ചുകളയണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് ഫലം കോടതിയില്‍ ആരും ചോദ്യം ചെയ്യുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിങ്, വീഡിയോദൃശ്യങ്ങള്‍, ഫോട്ടോകള്‍ എന്നിവ സൂക്ഷിച്ചുവയ്ക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. ഇത്തരം ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളല്ലാത്തവരും മറ്റുള്ളവരും വ്യാപകമായി പിന്നീട് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇതൊഴിവാക്കാനാണ് നടപടിയെന്നും കമ്മിഷന്‍ പറയുന്നു. 

2024ലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങളില്‍ നടപടിക്രമങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അതിലാണ് മാറ്റം കൊണ്ടുവന്നത്. 2024 ഡിസംബറില്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ചെയ്തപ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതില്ലെന്ന ഭേദഗതിയും കൊണ്ടുവന്നിരുന്നു. ഇതിനെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Exit mobile version