Site iconSite icon Janayugom Online

വോട്ടർന്മാരുടെ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംരംഭങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

തെരഞ്ഞെടുപ്പിൽ വോട്ടർന്മാരുടെ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംരംഭങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 21 സംരംഭങ്ങൾക്കാണ് കമ്മിഷൻ തുടക്കം കുറിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ പുതിയ സംരംഭങ്ങൾ അനാവരണം ചെയ്തത്. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1,500 ൽ നിന്ന് 1,200 ആയി കമ്മിഷൻ പരിഷ്കരിച്ചു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അധിക പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഒരു വോട്ടർക്കും വോട്ടുചെയ്യാൻ രണ്ട് കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്. 

വോട്ടർമാർക്കായുള്ള അറിയിപ്പുകൾ കൂടുതൽ വ്യക്തതയ്ക്കായി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. വോട്ടർ പട്ടികയിലെ സീരിയൽ നമ്പറുകൾ, ഭാഗം എന്നിവ വോട്ടർമാർക്ക് വ്യക്തമായി മനസിലാക്കുന്നതിന് പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷന്റെയും പ്രവേശന കവാടത്തിൽ മൊബൈൽ ഡെപ്പോസിറ്റ് സംവിധാനം സ്ഥാപിക്കും. സ്ഥാനാർത്ഥികൾ സ്ഥാപിച്ച ബൂത്തുകൾ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്ററിന് പകരം പോളിങ് സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്ന് 100 മീറ്ററിന് അപ്പുറം അനുവദിക്കും. നിലവിലുള്ള 40-ലധികം ആപ്ലിക്കേഷനുകൾ/വെബ്സൈറ്റുകൾക്ക് പകരം താൽപ്പര്യമുള്ള എല്ലാ കക്ഷികൾക്കും എല്ലാ സേവനങ്ങളും ഒരൊറ്റ പോയിന്റിൽ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ ഇന്റഗ്രേറ്റഡ് കൺട്രോൾ പാനൽ-ECINET വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമാകുമ്പോൾ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഉപയോഗിക്കാൻ സഹകമായ വിധം ഡാഷ് ബോർഡ് സജ്ജമാകും. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മരണപ്പെട്ട വോട്ടർമാരുടെ വിവരം പരിശോധിച്ചുറപ്പിച്ചു നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.

Exit mobile version