അന്യസംസ്ഥാനങ്ങളിലുള്ള വോട്ടര്‍മാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ റിമോട്ട് വോട്ടിങ് മെഷീനുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. പുതിയ സംവിധാനം വിശദീകരിക്കാനും പ്രദര്‍ശിപ്പിക്കാനും കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്തെ മൂന്നിലൊന്നു പേര്‍ വോട്ടു രേഖപ്പെടുത്തുന്നില്ല എന്നാണ് കണക്കുകള്‍. തൊഴിപരമായും അല്ലാതെയും അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സ്വന്തം മണ്ഡലങ്ങളിലേക്ക് എത്തുന്നതിലെ അപ്രായോഗികതയും ചെലവും വിലയിരുത്തിയാണ് റിമോട്ട് വോട്ടിങ് മെഷീന്‍ എന്ന ആശയവുമായി കമ്മിഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
വോട്ടര്‍മാരുടെ മണ്ഡലമേതെന്ന് തെരഞ്ഞെടുത്ത് 72 മണ്ഡലങ്ങളിലെ വോട്ടുകള്‍ മെഷീനിലൂടെ രേഖപ്പെടുത്താനാകും. പുതിയ നീക്കം പ്രാവര്‍ത്തികമാകാന്‍ നിരവധി നിയമ‑സാങ്കേതിക കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. അതിനു മുമ്പായി പാര്‍ട്ടികളുടെ അഭിപ്രായം തേടാനാണ് കമ്മിഷന്റെ നീക്കം. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരില്‍ 67.4 ശതമാനം പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. അതായത് രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 30 കോടി പേര്‍ തങ്ങളുടെ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയില്‍ പങ്കെടുത്തിട്ടില്ലെന്ന് കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അന്യസംസ്ഥാനങ്ങളിലേക്ക് പ്രവാസിയായി, ജോലി, വിവാഹം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ എത്തിയവരുടെ കൃത്യമായ കണക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമല്ല. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ നിന്നാണ് ഇത്തരത്തില്‍ കുടിയേറ്റം വ്യാപകമായി ഉണ്ടായിരിക്കുന്നതെന്നും കമ്മിഷന്‍ കണക്കാക്കുന്നു.
English Summary;Election Commission with remote voting machine
You may also like this video