Site iconSite icon Janayugom Online

രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ബിജെപി മൂന്നാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതെന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. രാഹുലിന്റെ കണ്ടെത്തലുകളും കമ്മീഷനെതിരായ ആരോപണങ്ങളും ശരിയാണെന്ന് വിശ്വസിക്കുന്നെങ്കില്‍, ജനപ്രാതിനിധ്യ നിയമപ്രകാരം സത്യവാങ്മൂലം നല്‍കാമെന്നും വോട്ടര്‍പട്ടികയില്‍ വ്യാജമായി ചേര്‍ത്തതും തെറ്റായി ഒഴിവാക്കിയതുമായ പേരുകളുടെ പട്ടിക നല്‍കാമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. 

സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ആരോപണങ്ങളിലും കണ്ടെത്തലുകളിലും അദ്ദേഹം വിശ്വസിക്കുന്നില്ലെന്നാണ് അര്‍ത്ഥം. അങ്ങനെയെങ്കില്‍ രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും അവര്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരാണ് സത്യവാങ്മൂലവും വോട്ടര്‍ പട്ടികയും നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. 

Exit mobile version