തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. വോട്ടർ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത സർവ കക്ഷിയോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തു.
എസ്ഐആറിനെതിരായ പ്രമേയം പാസാക്കി. ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുത്തില്ല.

