Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രസമ്മേളനം ഉത്തരം നൽകിയതിനേക്കാൾ ചോദ്യങ്ങൾ ഉയർത്തുന്നത്: എം കെ സ്റ്റാലിൻ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ പത്രസമ്മേളനം ഉത്തരം നൽകിയതിനേക്കാൾ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വീടുകള്‍തോറുമുള്ള പരിശോധന നടത്തുമ്പോള്‍ ഇത്രയധികം വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നത് എങ്ങനെയെന്ന് കമ്മിഷൻ വ്യക്തമാക്കണം. വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരുടെ പേരുചേര്‍ക്കുന്നത് അസാധാരണമാംവിധം കുറവാണ്. 

യോഗ്യതാ തീയതിയില്‍ 18 വയസ് തികഞ്ഞ യുവ വോട്ടര്‍മാരുടെ എണ്ണം ശരിയായി രേഖപ്പെടുത്തിയിരുന്നോവെന്നും ഇത് പരിശോധിക്കുന്നതിനായി ഏതെങ്കിലും ഡാറ്റാബേസ് ഉണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു. മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നുവെന്നും അത് ഇനി എപ്പോള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ ചോദിച്ചു. ജൂലൈ 17 നാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്‍ഡ്യാ ബ്ലോക്ക് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

Exit mobile version