Site icon Janayugom Online

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ കുറ്റക്കാരനെന്ന് കുറ്റപത്രം

തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 301 പേജുള്ള കുറ്റപത്രമാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് പണം നൽകി എന്നാണ് കേസ്.

കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയും മറ്റു രണ്ടു പേരെ കൂട്ടുപ്രതികൾ ആക്കിയുമാണ് ക്രൈം ബ്രാഞ്ച് അന്വഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 83 സാക്ഷികളെയാണ് ചോദ്യം ചെയ്തത്. 62 രേഖകൾ പരിശോധിച്ചു. മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും നിലവിൽ പാലക്കാട് നാർക്കോട്ടിക് വിഭാഗം ഡിവൈഎസ്പിയുമായ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.

Eng­lish Sum­ma­ry: Elec­tion cor­rup­tion case: crime branch filed charge sheet against k surendran
You may also like this video

Exit mobile version