Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് പരാജയം: എൻസിപി നേതാക്കള്‍ പാര്‍ട്ടി വിടുന്നു

NCPNCP

മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിൽ നാല് പ്രമുഖ നേതാക്കൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് (എൻസിപി) രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയില്‍ പ്രമുഖനേതാക്കള്‍ കൊഴിഞ്ഞുപോയത് പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായി. ഈയാഴ്ച തന്നെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ഇവർ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
അജിത് പവാറിന് രാജി സമർപ്പിച്ചവരിൽ എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെയും ഉൾപ്പെടുന്നു. പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് മറ്റുള്ളവർ.

അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാറിന്റെ പാര്‍ട്ടിയിലേക്ക് മടങ്ങാൻ തയ്യാറാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി.
തന്റെ പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ പ്രതിച്ഛായയെ മുറിവേൽപ്പിക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2023‑ൽ അമ്മാവനും എൻസിപി സ്ഥാപകനുമായ ശരദ് പവാറിനെതിരെ അജിത് പവാർ നടത്തിയ കലാപത്തെത്തുടർന്ന് പവാർ കുടുംബം രണ്ട് രാഷ്ട്രീയ പാർട്ടികളായി പിരിഞ്ഞു. ശരദ് പവാർ പ്രതിപക്ഷ പാളയത്തിൽ തുടരുമ്പോൾ, അജിത് പവാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേരുകയും ചെയ്തു. 

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായി അജിത് പവാറിൻ്റെ പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടിയത്.

Eng­lish Sum­ma­ry: Elec­tion fail­ure: NCP lead­ers leave the party

You may also like this video

Exit mobile version