Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടികക്കായി കൂടുതല്‍പേര്‍ രംഗത്ത്

എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പരസ്യപ്പെടുത്തണമെന്ന ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ജി23 നേതാക്കല്‍ക്കൊപ്പം നിരവധിപേര്‍ രംഗത്ത് . 9000 അംഗങ്ങൾ ഉൾപ്പെട്ട വോട്ടർപട്ടികയെക്കുറിച്ച്‌ വ്യാപക പരാതിയാണ് ഉയരുന്നത്. അഞ്ച്‌ വർഷം മുമ്പ്‌ രാഹുൽഗാന്ധി ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വോട്ടർപട്ടികയിൽ 9,531 പേരുണ്ടായിരുന്നു. ഇത്തവണ കൃത്യമായി എത്രപേരുണ്ടെന്ന്‌ വ്യക്തമല്ല.

മത്സരം നടക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പാണ്‌. പിസിസി പ്രതിനിധികളിൽ 10 പേർ പിന്തുണച്ചാൽ മാത്രമേ പത്രിക നൽകാനാകൂ. ഇവർ ആരാണെന്ന്‌ അറിയാതെ പത്രികയിൽ ഒപ്പിടീപ്പിക്കുന്നത്‌ എങ്ങനെയെന്ന്‌ ജി–-23 നേതാക്കൾ ഉള്‍പ്പെടെ ചോദിക്കുന്നു. വോട്ടർ അല്ലാത്തവർ പിന്തുണച്ചാൽ പത്രിക തള്ളും. കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ജി–-23 വിഭാഗം മൽസരിക്കുമെന്ന്‌ തീർച്ചയായതോടെ രാഹുൽ ഗാന്ധിയുടെ മനസ്സ്‌ മാറ്റാൻ സോണിയ കുടുംബഭക്ത നേതാക്കൾ ശ്രമം തീവ്രമാക്കി. പ്രസിഡന്റാകാനില്ലെന്ന നിലപാട്‌ രാഹുൽ തിരുത്തില്ലെന്ന്‌ തീർത്തും പറയാനാകില്ലെന്ന്‌ ഇപ്പോള്‍ അടുത്ത വൃത്തങ്ങള്‍ തന്നെ പറയുന്നു. രാഹുലിന്‍റെ കന്യാകുമാരിമുതൽ ശ്രീനഗർ വരെയുള്ള ഭാരത്‌ ജോഡോ യാത്ര ആംരഭിച്ചിരിക്കുന്നു.

ഇതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെ പ്രസിഡന്റാക്കാനുള്ള നീക്കം നടക്കുന്നു. അദ്ദേഹം ചില ആവശ്യങ്ങള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.എഐസിസി പ്രസിഡന്റ്‌തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണച്ച്‌ കൂടുതൽ നേതാക്കൾ. അസമിൽനിന്നുള്ള കോൺഗ്രസ്‌ എംപി പ്രദ്യുത്‌ ബോർദലോയി ഇക്കാര്യം ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ അതോറിറ്റി മധുസൂദനൻ മിസ്‌ത്രിക്ക്‌ കത്തയച്ചു.

സംശയങ്ങൾ അകറ്റാനും സുതാര്യമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാനും വോട്ടർപട്ടിക പരസ്യമാക്കണമെന്ന്‌ ബോർദലോയി ദേശീയമാധ്യമത്തോട്‌ പ്രതികരിച്ചു. പ്രവർത്തകസമിതി യോഗത്തിൽ മുതിർന്ന നേതാവ്‌ ആനന്ദ്‌ ശർമ വോട്ടർപട്ടികയെക്കുറിച്ച്‌ പരാതിപ്പെട്ടു. ലഭിച്ചിട്ടുണ്ടെന്നും പിസിസി പ്രതിനിധികളെ തെരഞ്ഞെടുക്കാൻ യോഗങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മനീഷ്‌ തിവാരിയും പട്ടിക പരസ്യപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടു രംഗത്തു വന്നിട്ടുണ്ട് തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ സുതാര്യതയിലും സത്യസന്ധതയിലും ആശങ്ക പ്രകടിപ്പിച്ച്‌ കോൺഗ്രസിന്റെ അഞ്ച്‌ പാർലമെന്റ്‌ അംഗങ്ങൾ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി തലവൻ മധുസൂദനൻ മിസ്‌ത്രിക്ക്‌ കത്തെഴുതിയതില്‍ ഒരാള്‍ തതൂരാണ്.

വോട്ടർമാരായ പിസിസി പ്രതിനിധികളുടെ പട്ടിക ലഭ്യമാക്കണമെന്ന്‌ കത്തിൽ ആവശ്യപ്പെട്ടു. സോണിയകുടുംബത്തിന്റെ വിശ്വസ്‌തനെ ഏകപക്ഷീയമായി എഐസിസി പ്രസിഡന്റായി അവരോധിക്കാനുള്ള നീക്കത്തിനെതിരായ ചെറുത്തുനിൽപ്പ്‌ സംഘടിതമായി മാറുകയാണ്‌. ശശി തരൂർ മൽസരിക്കുമെന്ന ആശങ്കയുമുണ്ട്. നല്ലൊരു ശതമാനം വോട്ടുപിടിക്കാൻ തരൂരിനായാൽ രാഹുൽ വാഴ്‌ചയ്‌ക്കെതിരായ നീക്കങ്ങൾക്ക്‌ കരുത്തുകൂടും.നാമനിർദേശപത്രിക സമർപ്പണം തുടങ്ങുംമുമ്പ്‌ പിസിസികൾ തെരഞ്ഞെടുത്ത പ്രതിനിധികളുടെ പട്ടിക ലഭ്യമാക്കണം. ഇതു കിട്ടിയാലേ സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാൻ അവകാശമുള്ളവർ ആരൊക്കെയാണെന്ന്‌ വ്യക്തമാകൂ. 

പൊതുവായി പട്ടിക പരസ്യപ്പെടുത്താനാകില്ലെങ്കിൽ സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവർക്കെങ്കിലും അത്‌ ലഭ്യമാക്കണം. 28 പിസിസിയിലും ഒമ്പത്‌ കേന്ദ്രഭരണപ്രദേശത്തും പോയി പ്രതിനിധികളുടെ പട്ടിക സംഘടിപ്പിക്കാൻ സ്ഥാനാർഥികൾക്ക്‌ കഴിയില്ല. ഏകപക്ഷീയ നടപടികൾ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.തരൂർ, മനീഷ്‌ തിവാരി, കാർത്തി എന്നിവർ വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്ന്‌ തുടർച്ചയായി ആവശ്യപ്പെടുകയാണ്

Eng­lish Sum­ma­ry: Elec­tion of Con­gress Pres­i­dent; More peo­ple are in the field for the vot­er list

You may also like this video:

Exit mobile version