കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയിലും നീതിയിലും ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ശശി തരൂര്‍ ഉള്‍പ്പെടുള്ള പാര്‍ട്ടിയുടെ അഞ്ച് ലോക്സഭാ എം പിമാര്‍ കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിക്ക് സംയുക്തമായി കത്തയച്ചു.
ഇലക്ടറല്‍ കോളേജ് ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളുടെ ലിസ്റ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരേ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നില്‍ സുരേഷ് രംഗത്തു വന്നിരിക്കന്നു.സോണിയ കുടുംബത്തോടുള്ള തന്‍റെ ആഭിമുഖ്യം തുറന്നു പറഞ്ഞിരിക്കുന്നു. വോട്ടർ പട്ടിക പുറത്ത് വിടണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ഈ ആശങ്കകൾ ഒന്നുമില്ലാരുന്നെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സ്ഥാപിതമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങളായിരിക്കാം വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന ആവശ്യത്തിന് പിന്നിലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി ഒരു സ്വതന്ത്രബോഡിയാണ്. വോട്ടര്‍ പട്ടിക എംപിമാര്‍ ആവശ്യപ്പെട്ടെങ്കില്‍ അത് കൊടുക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുമെങ്കില്‍ അത് കൊടുക്കുമല്ലോ. എംപിമാര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിശോധിക്കണം. ന്യായമാണെങ്കില്‍ അവര്‍ക്ക് ഉന്നയിക്കാം
അവര്‍ക്ക് കെപിസിസിയെ സമീപിക്കാം. കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസി ഹൈക്കമാന്റിനൊപ്പമാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിനൊപ്പമാണ്. അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു നേതാവും തീരുമാനം എടുക്കേണ്ടതില്ല. കാലങ്ങളായി ഗാന്ധി കുടുംബമാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ല.’ കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടിരിക്കുന്നു.ലോക്സഭാ എം പിമാരായ ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡ്ലോയ്, അബ്ദുള്‍ ഖാലിഖ് എന്നിവരാണ് മധുസൂദനന്‍ മിസ്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രാ റോഡ് പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന സമയത്താണ് കത്ത്. വെള്ളിയാഴ്ച നാഗര്‍കോവിലില്‍ വെച്ച് താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയില്ലെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള 28 പിസിസികളിലേക്കും 9 യൂണിയന്‍ ടെറിട്ടോറിയല്‍ യൂണിറ്റുകളിലേക്കും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഇലക്ടര്‍മാരും സ്ഥാനാര്‍ത്ഥികളും പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. അത്തരമൊരു നീക്കം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അനാവശ്യമായ സ്വേച്ഛാധിപത്യം നീക്കം ചെയ്യുമെന്ന് എംപിമാര്‍ പറയുന്നുപാര്‍ട്ടിയിലെ 9,000‑ത്തോളം വരുന്ന ഇലക്ടറല്‍ കോളേജ് രൂപീകരിക്കുന്ന പിസിസി പ്രതിനിധികളുടെ ലിസ്റ്റ് പരസ്യമാക്കണമെന്ന ജി 23 സഹപ്രവര്‍ത്തകന്‍ കൂടിയായ മനീഷ് തിവാരിയുടെ ആവശ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള ശശി തരൂര്‍ നേരത്തെ അംഗീകരിച്ചിരുന്നു. റോളുകള്‍ പരസ്യമാക്കിയില്ലെങ്കില്‍ നടപടിക്രമം എങ്ങനെ നീതിയുക്തമാകുമെന്ന് തിവാരി ചോദിച്ചിരുന്നു. ലോക്സഭാ എംപി കാര്‍ത്തി ചിദംബരവും തിവാരിയുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
English Summary:
Election of Congress President; Rejecting Tharoor,Kodikunmal in support of Sonia’s family
You may also like this video: