Site icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; യുപിയിലെ വോട്ടുകള്‍, പരാതിയുമായി തരൂര്‍

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യുപിയിലെ വോട്ടുകളെ സംബ്ധിച്ച് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകിയിരിക്കുന്നുഅതിനാല്‍ യുപിയിലെ വോട്ടുകൾ അവസാനമേ എണ്ണു. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളിൽ നിന്നെത്തിച്ച ബാലറ്റുകൾ കൂട്ടക്കല‍‍ത്തി ആദ്യം എണ്ണം.

ഫലം യുപിയിലെ വോട്ടിനെ ബാധിക്കാത്ത വിധം എത്തിയ ശേഷമേ ആ ബാലറ്റുകൾ എണ്ണു. അതായത് ഖാ‍​ർ​ഗെയ്ക്ക് കിട്ടുന്ന വോട്ടുകൾ 4500 കഴിഞ്ഞാൽ മാത്രമേ യുപിയിലെ വോട്ടുകൾ എണ്ണു. 1200ഓളം വോട്ടാണ് യുപിയിൽ നിന്നുള്ളത് വോട്ടിങ് സമയത്ത് വോട്ട‍ർ പട്ടികയിൽ പേരില്ലാത്തവരും ലക്നൗവിൽ വോട്ട് ചെയ്തുവെന്നാണ് തരൂരിന്റെ ഒരു പരാതി .

ഒപ്പം ബാലറ്റ് പെട്ടി സീൽ ചെയ്ത രീതി ശരിയല്ലെന്നും ശശി തരൂ‍ർ പരാതിയായി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂ‍ർ നൽകിയ രണ്ടാമത്തെ പരാതിയാണ് തെരഞ്ഞെടുപ്പ് സമിതി പരി​ഗണിച്ചത്. ബാലറ്റ് പേപ്പറിൽ ടിക്ക് മാർക്ക് ഇടാൻ നി‍‍ർദേശം നൽകണമെന്നായിരുന്നു ആദ്യ ആവശ്യം.

Eng­lish Summary:
Elec­tion of Con­gress Pres­i­dent; Votes in UP, Tha­roor complains 

You may also like this video:

Exit mobile version