Site iconSite icon Janayugom Online

മാർപാപ്പയുടെ തെരഞ്ഞെടുപ്പ്; കർദിനാള്‍ മാർ ജോർജ് കൂവക്കാടിന് നിർണായക ചുമതലകള്‍

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ കർദിനാള്‍ മാർ ജോർജ് കൂവക്കാടിന് നിർണായക ചുമതലകള്‍. കോണ്‍ക്ലേവിന് തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിലാണ് ജോർജ് കൂവക്കാടിന് പ്രധാന ചുമതല ലഭിച്ചിരിക്കുന്നത്. കർദിനാള്‍ സംഘത്തിലെ മൂന്ന് പ്രധാന ചുമതലകള്‍ വഹിക്കുന്ന ഒമ്പത് കർദിനാള്‍മാരെ തെരഞ്ഞെടുക്കുന്നത് ഇദ്ദേഹമാണ്. നറുക്കെടുപ്പിലൂടെയാണ് ഈ കർദിനാള്‍മാരെ തെരഞ്ഞെടുക്കുക. വോട്ടുകളെണ്ണുന്നതിനും രോഗം കാരണം സന്നിഹിതരാകാൻ കഴിയാത്ത ഇലക്ടറല്‍മാരില്‍ നിന്ന് ബാലറ്റ് ശേഖരിക്കുന്നതിനും വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്നതിനും മൂന്ന് വീതം കർദിനാള്‍മാരെയാണ് ജോർജ് കൂവക്കാട് തെരഞ്ഞെടുക്കുക.
അതീവരഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കുശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദ്ദേഹത്തിനാണ്.

Exit mobile version