Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ചിഹ്നം പാര്‍ട്ടികളുടെ സ്വത്തല്ല

രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന ചിഹ്നങ്ങൾ അവരുടെ മാത്രം സ്വത്തായി കണക്കാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പിൽ തോറ്റാൽ ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും ഡൽഹി ഹൈക്കോടതി. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ സമതാ പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദ് എന്നിവരുടേതായിരുന്നു നിരീക്ഷണം. ഹര്‍ജി കോടതി തള്ളി. 

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നല്‍കിയ ഹര്‍ജി സിംഗിള്‍ ജഡ്ജി തള്ളിയതിനെ ചോദ്യം ചെയ്താണ് പാര്‍ട്ടി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 1994ൽ മുൻ പ്രതിരോധ‑റയിൽവേ മന്ത്രി ജോർജ് ഫെർണാണ്ടസും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്നാണ് സമതാ പാർട്ടി രൂപീകരിച്ചത്. ഉദയ് മണ്ഡലാണ് ഇപ്പോൾ പാര്‍ട്ടിയെ നയിക്കുന്നത്. ജനതാദളിന്റെ ഒരു ശാഖയായിരുന്നു സമതാ പാര്‍ട്ടി. 2003ൽ ജനതാദളിൽ (യുണൈറ്റഡ്) ലയിച്ചു. എന്നിരുന്നാലും, ചില നേതാക്കൾ സമതാ പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നത് തുടര്‍ന്ന്. 2014ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ അംഗീകാരം പിന്‍വലിച്ചു. ഇതോടെ സമതാ പാര്‍ട്ടിക്ക് ചിഹ്നം നഷ്ടപ്പെടുകയായിരുന്നു. 

Eng­lish Sum­ma­ry: Elec­tion sym­bols are not the prop­er­ty of parties

You may also like this video also

Exit mobile version