Site iconSite icon Janayugom Online

തെ​ര​ഞ്ഞെ​ടു​പ്പ്:രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​ക​ൾ​ക്കുംറോ​ഡ് ഷോ​ക​ൾ​ക്കു​മു​ള്ള വി​ല​ക്ക് നീട്ടി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചര​ണ​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​ക​ൾ​ക്കും റോ​ഡ് ഷോ​ക​ൾ​ക്കു​മു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. ജ​നു​വ​രി 22 വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ വി​ല​ക്ക് . കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ 300 പേ​ർ വ​രെ​യു​ള്ള യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാം. എ​ന്നാ​ൽ ഇ​ത് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ശേ​ഷി​യു​ടെ 50 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോറ​റ്റി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രി​ധി​യി​ലാ​യി​രി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ജ​നു​വ​രി എ​ട്ട് മു​ത​ൽ 15 വ​രെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ​ക്ക് നേ​ര​ത്തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Eng­lish Summary:Election: V for polit­i­cal par­ties ral­lies and road shows. Luck stretched
you may also like video

Exit mobile version