Site icon Janayugom Online

തെരഞ്ഞെടുപ്പ് ചട്ടലംഘനം: ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 143 കേസുകള്‍

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടത്തിയ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇലക്ഷന്‍ കമ്മിഷന്‍ കേസ് ചുമത്തി. 143 ഓളം കേസുകളാണ് വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 77 സ്ഥാനര്‍ത്ഥികളാണ് തെര‍ഞ്ഞെടുപ്പ് നടത്തുന്നതിനായി ആദ്യഘട്ട തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

21 ജനുവരിയാണ് നാമനിര്‍ദ്ദേശം നല്‍കുന്നതിനുള്ള അവസാന തീയതി. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും ശ്രവസ്ഥി ജില്ലയില്‍ നിന്ന് നാമനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary:Election vio­la­tions: 143 cas­es against can­di­dates in Uttar Pradesh

You may like this video also

Exit mobile version