തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ ഏഴുമാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 44 പൈസയും ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ പെട്രോളിന് 105 രൂപ 63 പൈസയും ഡീസലിന് 94 രൂപ 52 പൈസയുമായിരുന്നു വില. പുതുക്കിയ വില പ്രകാരം പെട്രോളിന് 105 രൂപ 19 പൈസയും ഡീസലിന് 94 രൂപ 11 പൈസയുമായി.
ഈ വര്‍ഷം ഏപ്രില്‍ ഏഴിനാണ് മുമ്പ് ഇന്ധനവില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ക്രൂഡോയില്‍ വില ബാരലിന് 95 ഡോളറില്‍ താഴെയെത്തിയതും ഇന്ധനവില കുറയാന്‍ കാരണമായി.
രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വിലയിലും കുറവുണ്ടായി. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന് 1744 രൂപയാണ് ഡല്‍ഹിയിലെ വില. നേരത്തെ ഇത് 1859.50 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചിരുന്നു. അന്ന് 25.50 രൂപയാണ് കുറച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ വില കുറച്ചിരിക്കുന്നത്.
English Summary: Elections Closer: Fuel Prices Slight Cut
You may like this video also