Site iconSite icon Janayugom Online

സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടി

സംസ്ഥാനത്ത് ഏപ്രിൽ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേക്ക് നീട്ടി. കോവിഡ് മൂന്നാം തരംഗം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ച സംഘങ്ങളുടെയും മെയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ സംഘങ്ങളിലെയും തെരഞ്ഞെടുപ്പ് നീട്ടിയാണ് ഉത്തരവിറങ്ങിയത്. നിലവിലെ സാഹചര്യത്തിൽ 98 ദിവസങ്ങൾക്ക് ശേഷം മാത്രമെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളൂ. ജനുവരി 23 മുതൽ ഏപ്രിൽ 30വരെ നടക്കേണ്ട തെരഞ്ഞെടുപ്പുകളാണ് നീട്ടി വച്ചത്.

Eng­lish sum­ma­ry; Elec­tions in co-oper­a­tive soci­eties have been extended

You may also like this video;

Exit mobile version