അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിസോറാം ഒഴിച്ചുള്ള നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ . മിസോറാമില്‍ ഈമാസം നാലിനാകും വോട്ടെണ്ണല്‍ നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടത് പ്രകാരമാണ് മിസോറാമിലെ വോട്ടെണ്ണല്‍ മാറ്റിയതെന്ന് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
അവസാന വട്ട വോട്ടെടുപ്പ് നടന്ന തെലങ്കാനയിലെ പോളിങ്ങിന്ശേഷം പുറത്ത് വന്ന അഭിപ്രായ സര്‍വേയില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഢ് നിലനിര്‍ത്തുമെന്നും സര്‍വേ ഫലം പുറത്ത് വന്നിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഇഞ്ചോടിഞ്ച് പോരാട്ടവും, മിസോറാമില്‍ തുക്കുസഭയുമാകും ഉണ്ടാകുകയെന്നും പ്രവചിച്ചിരുന്നു. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും.
English Summary:Elections to the Legislative Assemblies; Counting tomorrow, Monday in Mizoram
You may also like this video

