ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഇലക്ടറല്‍ ബോണ്ടുകളുടെ വില്പനയിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 545 കോടി രൂപ ലഭിച്ചതായി റിപ്പോര്‍ട്ട്.
90 ശതമാനം ബോണ്ടുകളും ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചതെന്നും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ലോകേഷ് കെ ബത്ര സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു. 2018 മുതല്‍ അജ്ഞാതരായ ദാതാക്കളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ 22 ഘട്ടങ്ങളിലായി ശേഖരിച്ച തുക 10,791 കോടി രൂപയായി വര്‍ധിച്ചതായും എസ്‍ബിഐ രേഖകളില്‍ പറയുന്നു. ഈ തുകയിൽ 10,767.88 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളാണ്. ബാക്കി 23.59 കോടി രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 2019–2020 ല്‍ ബിജെപിക്ക് 75 ശതമാനത്തിലധികം ബോണ്ടുകളാണ് ലഭിച്ചത്. ഏറ്റവും പുതിയ ഘട്ടത്തിൽ 542.25 കോടി രൂപ വിലമതിക്കുന്ന 738 ബോണ്ടുകള്‍ വിറ്റതായി എസ്ബിഐ മറുപടിയിൽ പറയുന്നു. എസ്ബിഐയുടെ ഹൈദരാബാദ് മെയിൻ ബ്രാഞ്ചിൽ നിന്ന് 117 കോടി രൂപയുടെയും ചെന്നൈ ബ്രാഞ്ചിൽ നിന്ന് 115 കോടി രൂപയുടെയും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. വിറ്റഴിച്ച ബോണ്ടുകളില്‍ 96 ശതമാനവും ഒരു കോടി രൂപ മുഖവിലയുള്ളവയാണെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
English Summary: Electoral Bond: Collected 545 crores
You may like this video also