ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് അനുവദിക്കുന്ന നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ജനുവരി അവസാന വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെയധികം ബാധിക്കുന്ന ഭരണഘടനാപരമായ നിരവധി ചോദ്യങ്ങളാണ് ഹർജികളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണഘടനാ ബെഞ്ചിന് കൈമാറണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു. ഇലക്ടറൽ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്ത് 2015 ലാണ് എഡിആര്‍ ഹര്‍ജി നൽകിയത്. അതിനുശേഷം ഹര്‍ജികളില്‍ കാര്യമായി വാദം കേട്ടിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ തന്നെ ബോണ്ടുകൾ നിര്‍ബാധം വിറ്റഴിക്കപ്പെടുന്നതായും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.
English Summary:Electoral Bond: Petitions adjourned to January
You may also like this video