Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട്; സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍

SBISBI

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാന്‍ സാവകാശം തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സുപ്രീം കോടതിയെ സമീപിച്ചു. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ മാസം 15നാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്ന എസ്ബിഐ അത് നിര്‍ത്തി വയ്ക്കണമെന്നും ഇടക്കാല ഉത്തരവുണ്ടായ 2019 ഏപ്രില്‍ 12ന് ശേഷം ബോണ്ടുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കണമെന്നും ആവശ്യപ്പെട്ടു. വാങ്ങിയവരുടെ പേരു വിവരങ്ങള്‍, തീയതി, എത്ര തുകയുടേതെന്നതും കമ്മിഷന് സമര്‍പ്പിക്കണം. ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ എത്ര തുക ലഭിച്ചു, എന്നാണ് ഈ ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയത് ഉള്‍പ്പെടെ ബാങ്ക് എല്ലാ വിവരങ്ങളും കമ്മിഷന് സമര്‍പ്പിക്കണം. ഈ മാസം 13ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Eng­lish Sum­ma­ry: Elec­toral Bond; SBI moves Supreme Court seek­ing relief

You may also like this video

Exit mobile version