ഇലക്ടറല്‍ ബോണ്ട് റദ്ദാക്കുന്നതിന് രാജ്യസഭയില്‍ സിപിഐ നേതാവ് പി സന്തോഷ് കുമാറിന്റെ സ്വകാര്യ ബില്‍. രാജ്യസഭയെ മറികടക്കുന്നതിന് 2017ല്‍ ധനബില്ലായി കൊണ്ടുവന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് നിയമ പ്രാബല്യം നല്കിയ റിസര്‍വ് ബാങ്ക് നിയമത്തില്‍ ഭേദഗതി വരുത്തുന്ന സ്വകാര്യ ബില്ലാണ് സന്തോഷ് കുമാര്‍ അവതരിപ്പിച്ചത്.
ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് നിയമപ്രാബല്യം നല്കിയത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിന് സഹായകമാകുമെന്ന് ബില്ലില്‍ സൂചിപ്പിക്കുന്നു. പേരു വെളിപ്പെടുത്താതെ കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കണക്കില്ലാതെ കള്ളപ്പണമുള്‍പ്പെടെ ധനസഹായം നല്കുന്നതിന് കഴിയും.
വിദേശ കോര്‍പറേറ്റുകളും അവരുടെ അനുബന്ധ സംരംഭങ്ങള്‍ വഴി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നല്കുന്നതിനു് ഇടയാക്കി. ഇക്കാരണത്താല്‍ പ്രസ്തുത വ്യവസ്ഥ ഒഴിവാക്കുന്നതിനായി റിസര്‍വ് ബാങ്ക് നിയമത്തില്‍ ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നു. ഓരോ സാമ്പത്തിക വര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുന്നത് നിര്‍ബന്ധിതമാക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളുടെ വിവരങ്ങള്‍ സുതാര്യവും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നിവയും ബില്‍ ആവശ്യപ്പെടുന്നു.
നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണം
നഗരങ്ങളില്‍ ഭഗത് സിങ്ങിന്റെ പേരില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വത്തിന്റെ സ്വകാര്യ ബില്‍. ചില സംസ്ഥാനങ്ങളില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ നഗര തൊഴിലുറപ്പ് പദ്ധതി രാജ്യവ്യാപകമാക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. രാജ്യത്താകെ എല്ലാ തൊഴില്‍ രഹിതര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനുള്ളമറ്റൊരു ബില്‍ പി സന്തോഷ് കുമാര്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ എല്ലാ വിഭാഗത്തിനും തൊഴില്‍ മൗലികാവകാശമാക്കണം. രാജ്യത്തെ തൊഴിലുറപ്പ് പദ്ധതി നിയമങ്ങളില്‍ കാതലായ അഴിച്ചു പണി അനിവാര്യമാണെന്നും പ്രത്യേക നിധി രൂപീകരിക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.
English Summary:Electoral bond should be cancelled
You may also like this video