Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട്; സുപ്രീം കോടതി നിര്‍ദേശം പാലിക്കും: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശം പാലിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. കോടതി വിധിക്ക് ശേഷം ആദ്യമായാണ് ഔദ്യോഗിക പ്രതികരണം നടത്തുന്നത്. ഇലക്ടറല്‍ ബോണ്ടിനെ ശക്തമായി അനുകൂലിച്ച മോഡി സര്‍ക്കാരില്‍ നിന്നും കോടതി വിധിയെ സംബന്ധിച്ച് പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം 13നകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് ധനസമാഹരണത്തിനുള്ള അവസരമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതി അനുവദിക്കാനാകില്ലെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

എപ്പോഴും സുതാര്യതയ്ക്ക് അനുകൂലമാണെന്നും സുപ്രീം കോടതി ഉത്തരവ് പാലിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. 2017–18, 2021–23 എന്നീ വര്‍ഷങ്ങളില്‍ 12,008 കോടി ഇലക്ടറല്‍ ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. ഇതില്‍ 55 ശതമാനവും ബിജെപിയാണ് കൈപ്പറ്റിയത്. 

Eng­lish Sum­ma­ry: Elec­toral Bond; Supreme Court will fol­low direc­tions: Elec­tion Commission

You may also like this video

Exit mobile version