Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട് ; രാഷ്ട്രീയ പാര്‍ട്ടികളോട് കമ്മിഷന്‍ വിവരങ്ങള്‍ തേടി

ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. പദ്ധതിയുടെ തുടക്കം മുതൽ ഓരോ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ 15നകം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുവരെ കൈപ്പറ്റിയ ഇലക്ടറല്‍ ബോണ്ടിന്റെ ദാതാക്കളുടെ വിശദമായ വിവരങ്ങളും തുകയും വ്യക്തമാക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയ ഫണ്ടുകളുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചിരുന്നു.

Eng­lish Sum­ma­ry: Elec­toral Bond; The com­mis­sion sought infor­ma­tion from polit­i­cal parties
You may also like this video

Exit mobile version