Site icon Janayugom Online

ഇലക്ടറല്‍ ബോണ്ട്; വ്യക്തിഗത ദാതാക്കളില്‍ ഒന്നാമന്‍ ലക്ഷ്മി മിത്തല്‍

വിവാദ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ വ്യക്തികളില്‍ ഒന്നാമന്‍ വ്യവസായ ഭീമനായ ലക്ഷ്മി മിത്തല്‍. ആകെ വിറ്റ ബോണ്ടിന്റെ പത്ത് ശതമാനം ഇദ്ദേഹം വാങ്ങിക്കൂട്ടി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ലക്ഷ്മി മിത്തല്‍ ഒരു കോടി രൂപ വിലയുള്ള 35 ബോണ്ടുകള്‍ വാങ്ങിയത്. ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹം ബോണ്ടിനായി 35 കോടി രൂപ മുടക്കിയത്. ഏറെ വൈകാതെ ഗുജറാത്തിലെ പ്ലാന്റ് വികസിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ അനുമതി നല്‍കി. 2022 ഒക്ടോബര്‍ മാസത്തില്‍ ഗുജറാത്തിലെ ഹസ്രിയയില്‍ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച നിപ്പോണ്‍ സ്റ്റീല്‍ ഫാക്ടറിക്ക് തറക്കില്ലിട്ടത് നരേന്ദ്ര മോഡിയായിരുന്നു. 

ബോണ്ട് വാങ്ങിയ 1,313 പേരുടെ വിവരമാണ് കമ്മിഷന്‍ പുറത്ത് വിട്ട രേഖ വഴി പൊതുജനസമക്ഷം വെളിവാക്കപ്പെട്ടത്. ഇതില്‍ കമ്പനികള്‍ക്ക് പുറമെ 368 വ്യക്തികള്‍ ബോണ്ടിനായി പണം മുടക്കിയെന്നും വിവരങ്ങള്‍ പുറത്തുവന്നു. ആകെ 378 കോടിയുടെ ബോണ്ടാണ് ഇവര്‍ വാങ്ങി സംഭാവന ചെയ്തത്.
ബോണ്ട് വാങ്ങിയ പത്ത് പ്രമുഖര്‍ 172 കോടി സംഭാവന നല്‍കി. വ്യേമയാനം. വന്‍കിട നിര്‍മ്മാണം. മരുന്ന് നിര്‍മ്മാണം, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ബോണ്ട് വാങ്ങിക്കൂട്ടിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

ലണ്ടനില്‍ വസിക്കുന്ന ലക്ഷ്മി മിത്തല്‍ 2001–2007 കാലഘട്ടത്തില്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കി വിവാദത്തില്‍ അകപ്പെട്ടിരുന്നു. റിലയന്‍സ് കമ്പനിയുമായി ബന്ധമുള്ള ലക്ഷ്മി ദാസ് വല്ലഭ് അസ്മിത മേര്‍ച്ച, കെ ആര്‍ രാജ, രാഹൂല്‍ ഭാട്ടിയ, ഇന്ദര്‍ ഠക്കൂര്‍ദാസ് ജയ് സിംങ്ങാനി, രാജേഷ് മന്നാലാല്‍ അഗര്‍വാള്‍, ഹര്‍മേഷ് ആന്റ് രാഹൂല്‍ ജോഷി, രാജു കുമാര്‍ ശര്‍മ്മ ആന്റ് സൗരഭ് ഗുപ്ത, എന്നിവരാണ് ലക്ഷ്മി മിത്തലിന് പുറകെ ബോണ്ട് വാങ്ങിയ വ്യക്തികള്‍. 

Eng­lish Sum­ma­ry: Elec­toral Bond; The first indi­vid­ual donor was Lax­mi Mittal
You may also like this video

Exit mobile version