ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച പശ്ചാത്തലത്തിൽ ഓലയ്ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. പൂനെയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് ഓലയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഒകിനവയുടെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ചതും അന്വേഷിക്കും.
ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവം. സ്കൂട്ടറിനു തീപിടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം അറിഞ്ഞെന്നും അന്വേഷണം നടക്കുകയാണെന്നും ഓല പ്രതികരിച്ചു. വരും ദിവസങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓല അറിയിച്ചു. ആദ്യം സ്കൂട്ടറിൽ നിന്ന് പുക ഉയരുകയും പിന്നീട് തീപടരുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. തുടർന്ന് സ്കൂട്ടർ ആകെ അഗ്നി വിഴുങ്ങുകയാണ്. ഓല സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വിവിധ സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തത് ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പലരും ഓർഡറുകൾ ക്യാൻസൽ ചെയ്യുകയുമുണ്ടായി.
english summary; Electric scooter fire; An investigation has been announced against Ola
you may also like this video;