ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേനക്ക് ഇലക്ട്രിക് വാഹനം നൽകി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് വാഹനങ്ങൾ നൽകിയത്. അജൈവ മാലിന്യം ശേഖരിച്ച് എംസിഎഫിലേക്ക് എത്തിക്കാനാണ് വാഹനം അനുവദിച്ചിട്ടുള്ളത്. വാഹനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ കൈമാറി.
എ ആർ നഗർ, പറപ്പൂർ, കൂട്ടിലങ്ങാടി, കാലടി, താനാളൂർ, കോഡൂർ, തെന്നല, തൃപ്പങ്ങോട്, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകൾക്കും വളാഞ്ചേരി, തിരൂർ നഗരസഭകൾക്കുമാണ് വാഹനം നൽകിയത്. വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ എൻ എ കരീം, സറീന ഹസീബ്, സെക്രട്ടറി എസ് ബിജു എന്നിവർ സംസാരിച്ചു.

