Site iconSite icon Janayugom Online

വൈദ്യുതോപഭോഗം സര്‍വകാല റെക്കോഡില്‍ പ്രതിദിനം 100 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതോപഭോഗം സർവകാല റെക്കോഡും തകർത്ത് 100 ദശലക്ഷം യൂണിറ്റിലെത്തി. ഇന്ന് രാവിലെ കെഎസ്ഇബി സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റർ പുറത്ത് വിട്ട കണക്ക് പ്രകാരം വൈദ്യുതോപഭോഗം 100. 3029 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതോപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് പകൽ സമയങ്ങളിലെ ചൂട് 40 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയതോടെ വൈദ്യുതോപഭോഗം ദിവസങ്ങളായി കുതിച്ചു കയറുകയായിരുന്നു. 

കഴിഞ്ഞ വർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയിരുന്ന 92.8819 റെക്കോഡ് ബുധനാഴ്ച തിരുത്തിയതിന് തൊട്ടു പിന്നാലെയാണ് വൈദ്യുതോപഭോഗം ഇന്നലെ 100 ദശലക്ഷം യൂണിറ്റും പിന്നിടുന്നത്. തിങ്കളാഴ്ച മുതൽ വൈദ്യുതോപഭോഗം തുടർച്ചയായി 90 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു. കഴിഞ്ഞ 10ന് 90.6109, 11ന് 95.614 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു ഉപഭോഗം. 

ഇന്ന് സംസ്ഥാനത്ത് ഉപയോഗിച്ച വൈദ്യുതിയിൽ 73.2506 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിച്ചതാണ്. ആഭ്യന്തര ഉല്പാദനം 27.0523 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഇടുക്കി പദ്ധതിയിൽ നിന്ന് 11.049 ദശലക്ഷം യൂണിറ്റും മറ്റ് പദ്ധതികളായ ശബരിഗിരി 5.2188,ഇടമലയാർ 1.1755,ഷോലയാർ0. 4346,പള്ളിവാസൽ 0. 4469 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉൽപ്പാദിപ്പിച്ചു. 

Eng­lish Summary;Electricity con­sump­tion at an all-time record of 100 mil­lion units per day

You may also like this video

Exit mobile version