Site iconSite icon Janayugom Online

വൈദ്യുത നിരക്ക് വർധിപ്പിച്ച തീരുമാനം പിൻവലിക്കണം: എഐവൈഎഫ്

സംസ്ഥാനത്ത് വൈദ്യുത നിരക്കിലുണ്ടായ വർധന സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിയായി മാറിയെന്ന് എഐവൈഎഫ്. കഴിഞ്ഞ വർഷം റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച നിരക്ക് വർധനവിനു പിന്നാലെ സബ്സിഡി നഷ്ടപ്പെടുന്നത് പാവപ്പെട്ടവർക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വൈദ്യുതി ബില്ലിൽ കെഎസ്ഇബി ഈടാക്കിവരുന്ന പത്തുശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാരിനു കൈമാറാൻ ഉത്തരവായതോടെ സാധാരണക്കാരായ ജനങ്ങൾക്ക് ലഭിച്ചിരുന്ന സ­ബ്സിഡി ആനുകൂല്യം നിലച്ചിരിക്കുകയാണ്.

ഈ തീരുമാനം സാധാരണക്കാരായ ഉപഭോക്താക്കളെ മാത്രമല്ല ബോർഡിനു കീഴിൽ പണിയെടുത്ത് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യത്തേയും പ്രതികൂലമായി ബാധിക്കും. സാധാരണക്കാർക്ക് ദോഷം ചെയ്യുന്ന ഇത്തരം തീരുമാനങ്ങൾ ഇടതുപക്ഷ സർക്കാരിനപ്പാടെ കളങ്കം വരുത്തി തീർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിനാൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി തുക പഴയപടി പുനഃസ്ഥാപിച്ച് ഉപഭോ​ക്താക്കൾക്കും പെൻഷനേഴ്സിനും ഉണ്ടായ ബുദ്ധിമുട്ടിനു പരിഹാരം കണ്ടെത്തണം.

കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച അശാസ്ത്രീയമായ വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഭാ​ഗമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെയും പ്രസിഡന്റ് എൻ അരുണിന്റെയും നേതൃത്വത്തിൽ കെഎസ്ഇബിയുടെ പുതിയ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവണമെന്നാവശ്യപ്പെട്ട് കത്തയച്ചു.

Eng­lish Sum­ma­ry: Elec­tric­i­ty rate hike deci­sion should be with­drawn: AIYF
You may also like this video

 

Exit mobile version