Site iconSite icon Janayugom Online

വൈദ്യുതി ജീവനക്കാരുടെ സമരം: ചണ്ഡീഗഢ് ഇരുട്ടിലായി

EsmaEsma

വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയുള്ള ജീവനക്കാരുടെ സമരത്തില്‍ ചണ്ഡീഗഢ് ഇരുട്ടിലായി.

ആയിരക്കണക്കിന് വീടുകളില്‍ വെള്ളവും വൈദ്യുതിയും മുടങ്ങി. പല സ്ഥലങ്ങളിലും ട്രാഫിക്ക് ലൈറ്റുകളും പ്രവര്‍ത്തിച്ചില്ല. ആശുപത്രികളില്‍ വൈദ്യുതി മുടങ്ങിയതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടിവന്നു. ഓണ്‍ലൈന്‍ ക്ലാസുകളും തടസപ്പെട്ടു.

കേന്ദ്ര ഭരണ പ്രദേശത്തെ ഉപദേശകന്‍ ധരംപാല്‍ യൂണിയനുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

സ്വകാര്യവല്‍ക്കരണം തങ്ങളുടെ തൊഴില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. സമരത്തെ പ്രതിരോധിക്കാന്‍ ചണ്ഡീഗഡ് ഭരണകൂടം അവശ്യ സേവന പരിപാലന നിയമം നടപ്പിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതി പ്രതിസന്ധി ലഘൂകരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: Elec­tric­i­ty work­ers strike in Chandigarh

You may like this video also

Exit mobile version