തൃശൂർ എളവള്ളിയിൽ ഇടഞ്ഞ ആന ആലപ്പുഴ സ്വദേശിയെ കുത്തിക്കൊന്നു. ആനയുടെ ആക്രമണത്തിൽ പാപ്പാനും ഗുരുതര പരിക്കേറ്റു . ചിറ്റാട്ടുകര പൈങ്കണ്ണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറ്റിലപ്പള്ളി ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവത്തിനു കച്ചവടത്തിനു വന്നയാളാണ് ആനന്ദ്.
മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെയും പിന്നീടു വഴിയിൽ കണ്ട ആനന്ദിനെയും കുത്തുകയായിരുന്നു. എട്ടുകിലോമീറ്റർ ഓടിയ ആനയെ മുക്കാൽ മണിക്കൂറിനുശേഷം കണ്ടാണശ്ശേരി മേഖലയിൽവച്ച് തളച്ചു.
തൃശൂർ എളവള്ളിയിൽ ആന ഇടഞ്ഞു; കുത്തേറ്റ ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം

