Site iconSite icon Janayugom Online

സെനഗലിലെ ആശുപത്രിയിൽ നവജാത ശിശുക്കളുടെ യൂണിറ്റിലുണ്ടായ തീപിടുത്തതിൽ 11 കുഞ്ഞുങ്ങൾ മരിച്ചു

ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ആശുപത്രിയിൽ നവജാത ശിശുക്കളുടെ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 11 കുഞ്ഞുങ്ങൾ മരിച്ചു. ടിവൗവാനിലെ അബ്ദുൾ അസീസ് സൈ ദബാബ് ആശുപത്രിയിലാണ് സംഭവം.

ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്ന് മേയർ ഡെംബ ഡിയോപ് പറഞ്ഞു.

വടക്കൻ സെനഗലിലെ ലിംഗെയറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ സംഭവം. ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യ പരിപാലന കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അന്റോയിൻ ഡയോം അറിയിച്ചു.

പ്രസിഡന്റ് മാക്കി സാൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ പങ്കെടുക്കുകയായിരുന്ന ആരോഗ്യ മന്ത്രി അബ്ദുൽ ദിയൂഫ് സാർ ഉടൻ സെനഗലിലെത്തുമെന്ന് അറിയിച്ചു.

Eng­lish summary;Eleven babies have died in a fire at a neona­tal unit at a hos­pi­tal in Senegal

You may also like this video;

Exit mobile version