കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാമിൻറെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ഷട്ടറുകൾ തുറന്നതോടെ ചിറ്റൂർ പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവർക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച രാത്രി 11 മണിയോട് കൂടിയാണ് ആളിയാർ ഡാം തുറന്നത്. കഴിഞ്ഞ നവംബർ 18ന് മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തമിഴ്നാട് തുറന്നുവിട്ടിരുന്നു. ഇത് മൂലം പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകിയിരുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തുകയും ചെയ്യതു.
ENGLISH SUMMARY;Eleven shutters of the Aliyar Dam were opened
YOU MAY ALSO LIKE THIS VIDEO;