Site iconSite icon Janayugom Online

തെലുങ്കാനയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു

തെലുങ്കാനയിലെ സെക്കന്തരാബാദില്‍ ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ മരിച്ചു. ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നു. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങള്‍ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

Eng­lish sum­ma­ry; Eleven work­ers have been killed in a fire at a godown in Telangana

You may also like this video;

Exit mobile version