Site icon Janayugom Online

എല്‍ഗാര്‍ പരിഷദ് കേസ്: ഷോമാ സെന്നിനെതിരായ കേസില്‍ വാദം കേള്‍ക്കാൻ എൻഐഎയെ അനുവദിച്ച് സുപ്രീം കോടതി

എല്‍ഗര്‍ പരിഷത് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക സോമാ സെൻ സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജിക്കെതിരെ വാദം കേള്‍ക്കാൻ എൻഐഎയെ അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, അഗസ്റ്റീന ജോര്‍ജ് മസിഹ് എന്നിവര‍ടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ മാസം ആറിന് വാദം കേള്‍ക്കും. മെഡിക്കല്‍ ജാമ്യാപക്ഷേയും അന്ന് പരിഗണിക്കും.

അറസ്റ്റിനെതിരെ സെൻ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ മുംബൈയിലെ ബൈക്കുള ജയിലില്‍ തടവിലാണ് സെൻ. സെന്നിനു വേണ്ടി അഭിഭാഷകൻ ആനന്ദ് ഗ്രോവറും എൻഐഎയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജുമാണ് ഹാ‍‍ജരായത്. സെന്നിന് അപകടകരമായ രോഗങ്ങള്‍ ഇല്ലെന്നും ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നടരാജ് കോടതിയില്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ ജാമ്യാപേക്ഷയുമായി സെൻ എൻഐഎ കോടതിയെ സമീപിച്ചങ്കിലും അപേക്ഷ തള്ളിയിരുന്നു.

2018 ലാണ് ഭീമ കൊറേഗാവ് കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി സെന്നിനെയും മറ്റ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പി. വരവര റാവു , ഡോ. ആനന്ദ് തെൽതുംബ്ഡെ , വെർനൺ ഗോൺസാൽവസ് , അരുൺ ഫെരേര എന്നിവര്‍ക്ക് ഈ വര്‍ഷം ജൂലൈയില്‍ ജാമ്യം ലഭിച്ചിരുന്നു. സെന്നിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കയാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്.

Eng­lish Sum­ma­ry: elgar parishad case supreme court allows nia to hear case against shoma-sen

You may also like this video

Exit mobile version