എല്‍ഗര്‍ പരിഷത് കേസില്‍ ഇടക്കാല ജാമ്യം തേടി ആക്റ്റിവിസ്റ്റ് ഷോമ കാന്തി സെന്‍ നല്‍കിയ ഹര്‍ജിയില്‍ നാഷണല്‍ ഇന്‍വെസ്ററിഗേഷന്‍ ഏജന്‍സിക്കും, മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടകതി. ജസ്റ്റീസ് അനിരുദ്ധ ബോസിന്‍റെയും ജസ്റ്റീസ് എസ് വി എന്‍ ഭട്ടിയുടേയും നേതൃത്വത്തിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്.
ജാമ്യത്തിനായി പ്രത്യേക എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള സെന്നിന്റെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.ഞാന്‍ ഇടക്കാല ജാമ്യം തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
സെന്നിന്റെ ആരോഗ്യം വഷളാകുന്നത് കൊണ്ടാണ് ജാമ്യം ആവശ്യപ്പെടുന്നത്.സെന്നിന് 65 വയസായി. അഞ്ച് വര്‍ഷമായി അവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്,’സെന്നിന് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ പറഞ്ഞു.സെന്നിന്റെ കേസ് സുപ്രീം കോടതി സമാനക്കേസില്‍ നേരത്തെ ജാമ്യം അനുവദിച്ച മറ്റ് രണ്ട് കൂട്ടുപ്രതികളുടേതിന് സമാനമാണോയെന്ന് കോടതി ഗ്രോവറിനോട് ചോദിച്ചു.
English Summary:
Elgar Parishad case; Supreme Court sent notice to NIA and Maharashtra government
You may also like this video: